“ഈശോ”യ്ക്ക് മറുപടിയുമായി “ഈശോ”


ഈശോയുടെ നാമം ഏറെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈശോയോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞ ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിയ വരികളുമായി ഇതാ ഒരു ഭക്തിഗാനം. ഈശോ.

നിരവധി ഭക്തിഗാനങ്ങളിലൂടെ ആത്മീയോണര്‍വ് നല്കിയ ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ഗാനമാണ് ഇത്. ഈശോ തനിക്ക് ആരാണെന്ന് ഗാനരചയിതാവ് വ്യക്തമായി ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നു. ഈതിരിച്ചറിവ് ഓരോ ക്രൈസ്തവനും കൂടി അവകാശപ്പെട്ടതാണ്.

നാല്പതുവരികളാണ് ഈ ഗാനത്തിലുള്ളത്. ആകാശത്തിന് കീഴെ മനുഷ്യരുടെയിടയില്‍നമുക്ക്ു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല എന്നും അത് ഈശോ മാത്രമാണ് എന്നും ഈ ഗാനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം വീണ്ടുമോര്‍ക്കും.

ഈശോയിലേക്ക് എല്ലാവരെയും അടുപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഇതിലൂടെ ഈശോയെ സംബന്ധിച്ച് എല്ലാ വിവാദങ്ങളും അവസാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ലിസി സന്തോഷ് പറയുന്നു.

ഗോഡ്‌സ് മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം ശ്രോതാക്കളിലെത്തിയിരിക്കുന്നത്. വിത്സണ്‍ പിറവവും ശ്രുതി ബെന്നിയുമാണ് ഗായകര്‍.

ഈശോ എന്ന നാമം എല്ലാറ്റിനെയുംക്കാള്‍ മീതെ ഉയര്‍ന്നു നില്ക്കട്ടെയെന്ന് ഈ ഗാനം പാടുമ്പോള്‍ നാം ആഗ്രഹിച്ചുപോകും.ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ ചേര്‍ക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.