ഈശോയുടെ അമ്മയെ സ്വന്തം അമ്മയായി സ്വീകരിക്കാനൊരു ഗാനം

രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍വരിയിലെ കുരിശിന്‍ചുവട്ടില്‍ വച്ച് ഈശോ ലോകത്തിന് നല്കിയതാണ് തന്റെ അമ്മയെ. ഇതാ നിന്റെ അമ്മ എന്ന പ്രഖ്യാപനത്തിലൂടെ ലോകത്തിനു മുഴുവന്‍ പരിശുദ്ധ അമ്മ സ്വന്തം അമ്മയായി മാറുകയായിരുന്നു. ലോകം മുഴുവന്‍ പരിശുദ്ധ അമ്മയിലേക്കുള്ള തീര്‍ത്ഥാടനം ആരംഭിച്ചതും അന്നുമുതല്ക്കായിരുന്നു. അമ്മയോടുള്ള നിരവധിയായ ജീവിതനിയോഗങ്ങളുമായിട്ടാണ് നാം ഓരോരുത്തരും ആ തിരുസന്നിധിയില്‍ കൈകള്‍ കൂപ്പി നിന്നിട്ടുള്ളതും. അങ്ങനെ നില്ക്കുമ്പോള്‍ നാം എന്തെല്ലാമാണ് അമ്മയോട് പ്രാര്‍ത്ഥിക്കേണ്ടത്? ഇതാ ആ ചോദ്യത്തിന് ഉത്തരമാണ് ഈശോയുടെ അമ്മ എന്റെയും എന്ന ഭക്തിഗാനം. ലിസി സന്തോഷ് രചനയും ഈണവും നല്കിയിരിക്കുന്ന ഈ മരിയന്‍ ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ബെന്നിയാണ്. ഗാനം പാടാം, ആസ്വദിക്കാം. വരികളും ലിങ്കും ചുവടെ :

ഈശോയുടെ അമ്മേ

എന്റെയും അമ്മേ

 എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

ഉപവസിച്ചും പ്രാർത്ഥിച്ചും

ജീവിതത്തിൽ മുന്നേറാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

വചനത്തിൽ വിശ്വസിച്ചും

പ്രത്യാശിച്ചും ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

സാത്താനെ വചനത്താൽ

തോൽപിച്ചു ജീവിക്കാൻ

 അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കണ്ണീരോടെ പ്രാർത്ഥിച്ചു

സമാധാനം നിലനിർത്താൻ അമ്മേ

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേഎന്റെയും

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

തിന്മയിൽ വീഴാതെ

നന്മയിൽ നിലനിൽക്കാൻ

 അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

പരിഭവവും പരാതിയും

ദൈവത്തിൽ അർപ്പിക്കാൻ 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

നിത്യഭാഗ്യം ലക്ഷ്യമാക്കി

നന്മചെയ്തു ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ദൈവഹിതമെൻ ജീവിതത്തിൽ

പൂർണമായി നിറവേറാൻ

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേ

എന്റെയും അമ്മേ 

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

തിരുവചനം പാലിച്ചു

ക്ഷമയോടെ ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

ജീവിത്തിൻ ലക്ഷ്യമെന്നും

ഈശോയിൽ അർപ്പിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

എന്റെ സമ്പത്തെന്നുമെന്നും 

ദൈവമെന്നു പ്രഘോഷിക്കാൻ

 അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

നിരന്തരം ദൈവത്തിൻ 

കരുണക്കായ് യാചിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേ

എന്റെയും അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

ദൈവഭയം ജീവിതത്തിൽ 

കൈമുതലായി സൂക്ഷിക്കാൻ

 അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ആത്മാവിൽ നിറഞ്ഞെന്നും 

നന്ദിയോടെ ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ദൈവകൃപ ഒരിക്കലും 

നഷ്ടമാകാതിരിക്കുവാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ജീവിതത്തിൻ പ്രശ്നങ്ങളിൽ 

ഈശോയെ അനുകരിക്കാൻ

 അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേ

എന്റെയും അമ്മേ 

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

ഞാനല്ല എന്നിലെന്റെ 

ഈശോയെന്നും ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

.പാപത്തിൽ വീഴാതെ 

വിശുദ്ധിയിൽ ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

ദൈവ സ്നേഹം നിറഞ്ഞെന്നും 

എളിമയിൽ ജീവിക്കാൻ 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

തിരുവചനം ഉൾക്കൊണ്ട് 

നന്നായി ജീവിക്കാൻ അമ്മേ

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേ

എന്റെയും അമ്മേ 

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

വീട്ടുകാരും കൂട്ടുകാരും

 നിന്ദിക്കും നേരത്തു 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഉറ്റവരും ബന്ധുക്കളും 

പരിഹസിക്കും നേരത്തു 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

മനസിന്റെ നൊമ്പരം 

ഏറുന്ന സമയത്തു 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

എന്റെ ഹൃദയം ഈശോയിൽ

 സന്തോഷം കണ്ടെത്താൻ 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

ഈശോയുടെ അമ്മേ

എന്റെയും അമ്മേ 

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2)

രോഗത്താലും കടത്താലും 

വലയുന്ന നേരത്തു

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

ജീവിതത്തിൻ വീഴ്ചകളിൽ 

ഈശോയിൽ ആശ്രയിക്കാൻ 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

കുടുംബത്തിൽ ക്ഷമിക്കാനും 

സഹിക്കാനും ശക്തിക്കായി 

അമ്മേ എനിക്കുവേണ്ടി

പ്രാർത്ഥിക്കണമേ.

പരസ്പരം സ്നേഹത്തിൽ 

വളരുവാൻ കൃപക്കായി 

അമ്മേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

.ഈശോയുടെ അമ്മേ

എന്റെയും അമ്മേ 

എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ (2).മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.