എത്യോപ്യയിലെ പുരാതന ക്രൈസ്തവ ആശ്രമം നശിപ്പിക്കപ്പെട്ടു, ഒരു സന്യാസി കൊല്ലപ്പെട്ടു

എത്യോപ്യ: കലാപപ്രദേശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ആശ്രമം ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു. ഒരു സന്യാസി കൊല്ലപ്പെടുകയും ചെയ്തു. എത്യോപ്യയിലെ ഡെബ്രീ ദാമോ മൊണാസ്ട്രിയാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.

എരിത്രിയായിലെ കലാപകാരികളും എത്യോപ്യന്‍ നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഇത് സംഭവിച്ചത്. ആറാം നൂറ്റാണ്ട് മുതല്‍ എത്യോപ്യന്‍ ചരിത്രത്തിന്റെ തന്നെ ഭാഗമായി നിലകൊള്ളുന്ന ഈ ആശ്രമത്തിന്റെ ഭിത്തിയിലും മേല്‍ക്കൂരയിലും പെയ്ന്റിങ്ങുകളുണ്ട്.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഏഴു വിശുദ്ധര്‍ എന്ന് അറിയപ്പെടുന്നവരാണ് ആശ്രമം സ്ഥാപിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. 80 അടി ഉയരത്തില്‍ മലമുകളിലായിട്ടാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം വിശ്വാസവുമായി ബന്ധപ്പെട്ട് പത്തു ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. നൂറോളം ക്രൈസ്തവ മന്ദിരങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.