എത്യോപ്യയിലെ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രം ടിഗ്രെയ് വിമതര്‍ പിടിച്ചെടുത്തു

അഡിസ് അബാബ: എത്യോപ്യയിലെ ഫെഡറല്‍ സര്‍ക്കാരുമായി പോരാടുന്ന ടിഗ്രെയ് വിമതര്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ പുണ്യസ്ഥലമായ ലാലിബെലാ പട്ടണം പിടിച്ചെടുത്തു. യുനെസ്ക്കോയുടെ ലോക പൈതൃക പദവിയുള്ള ലാലിബെലായില്‍ ഒറ്റക്കല്ല് തുരന്നു നിര്‍മ്മിച്ച 11 പള്ളികളാണുള്ളത്. 12,13 നൂറ്റാണ്ടുകളില്‍ വിശുദ്ധ നാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ പള്ളികള്‍ നിര്‍മ്മിക്കപ്പെട്ടത്.

വടക്കന്‍ പ്രവിശ്യയായ ടിഗ്രെയിലെ ടിപിഎല്‍എഫ് വിമതര്‍ ഇന്നലെ അയല്‍ പ്രവിശ്യയായ അംഹാരയിലുളള ഈ പട്ടണത്തില്‍ പ്രവേശിക്കുകയായിരുന്നു. പട്ടണവാസികള്‍ പലായനം ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.