മറിയത്തിന്റെ ആന്തരികതയുടെ പൊരുള്‍ തേടിയുള്ള യാത്രയ്ക്ക് നാളെ തുടക്കം

ചങ്ങനാശ്ശേരി : സഹനങ്ങളെ പ്രണയിക്കുകയും കുരിശിന്‍ചുവട്ടിലെ നിശ്ശബ്ദ വിപ്ലവകാരിയുമായ പരിശുദ്ധ കന്യാമറിയത്തിന്റെ ആന്തരികതയുടെ പൊരുള്‍ തേടിയുള്ള ആത്മീയയാത്രയ്ക്ക് നാളെ തുടക്കമാകും. എട്ടുനോമ്പിന് ഒരുക്കമായി പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തെ അടുത്തറിയാനുള്ള ധ്യാനചിന്തകളാണ് Mary: The untold Story എന്ന പ്രോഗ്രാമില്‍ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ധ്യാനഗുരുവായ ഫാ. സോണി തെക്കുംമുറിയില്‍ നയിക്കുന്ന ഈ ധ്യാനം നാളെ മുതല്‍ സെപ്തംബര്‍ ഏഴ് വരെ മാക് ടിവിയില്‍ രാത്രി 7. 30 ന് സംപ്രേഷണം ചെയ്യും.

ചങ്ങനാശ്ശേരി അതിരൂപതയുടെ യൂട്യൂബ് ചാനലാണ് മാക് ടിവി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.