ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

എത്രയോ വര്‍ഷമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. ആവര്‍ത്തനം കൊണ്ട് ദിവ്യകാരുണ്യത്തിന്റെ സവിശേഷത നമ്മളില്‍ പലരും തിരിച്ചറിയുന്നതേയില്ല. അതുകൊണ്ട് നമുക്ക് ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.

ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ഓരോരുത്തരിലേക്കും ദൈവത്വത്തിന്റെപരിപൂര്‍ണ്ണതികവില്‍ ദൈവം കടന്നുവരുന്നു. സ്വര്‍ഗ്ഗത്തിലെങ്ങനെ ആയിരിക്കുന്നുവോ അതേ പരിപൂര്‍ണ്ണതയില്‍ തന്നെ നാമോരോരുത്തരിലേക്കും മുഴുവനായിത്തന്നെ അവിടുന്ന് പ്രവേശിക്കുന്നു. അന്നേ ദിവസം ഒരേയൊരു വ്യക്തിമാത്രം അവിടുത്തെ സ്വീകരിച്ചാലെന്നപോലെ നാമോരോരുത്തരിലേക്കും അവിടുന്ന് കടന്നുവരുന്നു. അളവറ്റ വ്യക്തിപരമായ സ്‌നേഹത്തോടെ..

നമ്മുടെ വായിലേക്കും ഹൃദയത്തിലേക്കും മാത്രമല്ല അവിടുന്ന് പ്രവേശിക്കുന്നത്.നമ്മുടെ ആത്മാവിലേക്കാണ്. നമ്മുടെ ആത്മാവിലേക്ക് പ്രവേശിച്ച് നമ്മുടെ ആത്മാവുമായിഗാഢമായി ഐക്യപ്പെട്ട് നാമുമായി അത്ഭുതകരമായ രീതിയില്‍ ഒന്നായിത്തീരുന്നു.

ഏതാനും നിമിഷത്തിലേക്കല്ല അതിലധികം സമയത്തേക്ക്..ഒരിക്കല്‍ മാത്രമല്ല നാമാഗ്രഹിക്കുന്നുവെങ്കില്‍ ഓരോ ദിവസവും…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.