‘വില കല്പിക്കാതെ ദിവ്യകാരുണ്യം സ്വീകരിക്കരുത്’

ബുഡാപെസ്റ്റ്: വിലയില്ലാതെയും അശ്രദ്ധമായും ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് നൈജീരിയായിലെ കര്‍ദിനാള്‍ ജോണ്‍ ഒണായിക്കന്‍. അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, കുമ്പസാരം എളുപ്പത്തില്‍ കിട്ടുന്ന അവസരത്തിലും ഗൗരവതരമായ പാപത്തില്‍ തുടരുന്ന സാഹചര്യത്തിലും ആരും ദിവ്യകാരുണ്യം സ്വീകരിക്കരുത്. ഇക്കാര്യം വൈദികര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിക്കണം.

അനുരഞ്ജന കുദാശയിലൂടെ ദൈവവുമായി അനുരഞ്ജനം നടത്തിയതിന് ശേഷം മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നാം കണ്ടുവരുന്നത് ആളുകള്‍ ഒട്ടും ഗൗരവം കല്പിക്കാതെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുന്നതായിട്ടാണ്. ദിവ്യകാരുണ്യം സ്വീകരിക്കാന്‍ മാത്രമുള്ള തന്റെ ആത്മീയ അവസ്ഥയെക്കുറിച്ച അവര്‍ ബോധവാന്മാരേയല്ല. അനാവശ്യമായ വിശദീകരണം കൂടാതെ ഇക്കാര്യം വൈദികര്‍ വിശ്വാസികളെ ബോധിപ്പിക്കണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അര്‍ത്ഥപൂര്‍ണ്ണതയോടെ ദിവ്യകാരുണ്യംസ്വീകരിക്കേണ്ടതിനെക്കുറിച്ച് വൈദികര്‍ സംസാരിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു.

77 കാരനായ കര്‍ദിനാള്‍, അബൂജയുടെ ആര്‍ച്ച് ബിഷപ്പായി 1994 മുതല്‍ 2019 വരെ സേവനം ചെയ്തിരുന്നു. ദിവ്യകാരുണ്യകോണ്‍ഗ്രസ് നാളെ സമാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.