അര്‍ജന്റീനയില്‍ നിന്ന് ഒരു ദിവ്യകാരുണ്യാത്ഭുതം…

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സ് ഹര്‍ലിംങ്ഹാം സെന്റ് വിന്‍സെന്റ് ഡി പോള്‍ ഇടവകയില്‍ നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായി മാറിയിരിക്കുകയാണ്.

അര്‍ജന്റീനയില്‍ നിന്നുള്ള ദിവ്യകാരുണ്യാത്ഭുതമെന്ന നിലയിലാണ് ഇതേക്കുറിച്ചുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് സംഭവം. ദേവാലയത്തിന്റെ ശുചീകരണം നടത്താന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ചെറുപ്പക്കാരാണ് ഓസ്തി തറയില്‍ വീണുകിടക്കുന്നതായി ആദ്യം കണ്ടത്. അവര്‍ ഇക്കാര്യം വൈദികനെ അറിയിച്ചപ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഓസ്തി ഇട്ടുവയ്ക്കാനായിരുന്നു നിര്‍ദ്ദേശം.

അതനുസരിച്ച് ചെയ്ത അവര്‍ അടുത്ത ദിവസത്തെ കുര്‍ബാനയ്ക്ക് ശേഷം കണ്ടത് അതിശയകരമായ ഒരു കാഴ്ചയായിരുന്നു. ഗ്ലാസിലെ വെള്ളം പിങ്ക് നിറത്തിലാവുകയും ഓസ്തിയില്‍ രക്തത്തുള്ളികള്‍ കട്ടപിടിച്ചിരിക്കുന്നതുമായിരുന്നു അത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കായിരുന്നു ഈ സംഭവം.

ആറു മണിയോടെ അത്ഭുതം പൂര്‍ത്തിയായി. വൈദികന്‍ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. രൂപാന്തരം സംഭവിച്ച ഓസ്തി രൂപതാധ്യക്ഷനെ ഏല്പിച്ചിരിക്കുകയാണ്. എല്ലാവരും സമചിത്തതയോടെ കഴിയണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രൂപതാവൃത്തം അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.