കൊറോണയ്‌ക്കെതിരെ വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യാശീര്‍വാദം

ന്യൂജേഴ്‌സി: കണക്ടികട്ടിലും ന്യൂജേഴ്‌സിയിലും വിമാനത്തില്‍ നിന്ന് ദിവ്യകാരുണ്യ ആശീര്‍വാദം നല്കി. കോവിഡ് 19 വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോള്‍ ദൈവത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇപ്രകാരമുള്ള തിരുക്കര്‍മ്മം നടന്നത്.

ഫാ. ബ്രെയ്ന്‍ പി ഗാനോന്‍, ഫ.ാ ഫഌവിയന്‍ ബീജാന്‍ എന്നിവരാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയത് കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് ജോണ്‍ ഡികാസ്ട്രയുടെ സഹായത്തോടെയായിരുന്നു വിമാനത്തിലിരുന്ന് ദിവ്യകാരുണ്യാശീര്‍വാദം നല്കിയത്. മാര്‍ച്ച് 24 നായിരുന്നു ഇങ്ങനെ വെഞ്ചരിപ്പ് നടന്നത്.

മാര്‍ച്ച് 18 ന് ന്യൂജേഴ്‌സി വൈദികനായ ഫാ. അന്തോണി ഇതേ പൈലറ്റിന്റെ സഹായത്തോടെ രൂപത മുഴുവന്‍ വെഞ്ചരിച്ചിരുന്നു. ഈശോയും മാതാവും രൂപതയിലെ മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കുമെന്നും ഈ തിന്മയില്‍ നിന്ന് കാത്തുസംരക്ഷിക്കുമെന്നും വൈദികര്‍ ഉറച്ചുവിശ്വസിക്കുന്നു,മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.