മക്കാവു: ലോകത്തിലെ ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പ്രദര്‍ശനം മക്കാവുവില്‍ ആരംഭിച്ചു. കാത്തലിക് കള്‍ച്ചറല്‍ അസോസിയേഷനാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ജൂലൈ 31 വരെയാണ് പ്രദര്‍ശനം. ലോകത്തിലെ ദിവ്യകാരുണ്യാത്ഭുതങ്ങള്‍ എന്നാണ് പ്രദര്‍ശനത്തിന്റെ പേര്. കത്തോലിക്കാസഭ അംഗീകരിച്ച 17 ദിവ്യകാരുണ്യാത്ഭുതങ്ങളുടെ പ്രദര്‍ശനം ഇവിടെയുണ്ടാകും.
മിലന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് കാര്‍ലോ അക്യൂട്ടിസാണ് പ്രദര്‍ശനം സ്പോണ്സര് ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യാത്ഭ്ുതങ്ങുടെ പ്രചാരകനായിരുന്ന കാര്‍ലോ. അദ്ദേഹം ഇതിന് വേണ്ടി ഒരു വെബ്സൈറ്റും രൂപീകരിച്ചിരുന്നു. 2006 ല്‍ 15 ാം വയസില്‍ ലൂക്കീമിയ രോഗബാധിതനായിട്ടായിരുന്നു കാര്‍ലോയുടെ അന്ത്യം.
2020 ഒക്ടോബര്‍ 10 ന് വത്തിക്കാന്‍ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഏഷ്യന്‍ രൂപതകളില്‍ ആദ്യമായി ഇന്റര്‍നാഷനല്‍ യൂക്കരിസ്റ്റിക് എക്സിബിഷന് നടത്താനുള്ള അവസരം ലഭിച്ചിരിക്കുന്നത് മക്കാവുവിനാണ്.