ദയാവധത്തിന് അനുവാദമില്ല, അതൊരു കുറ്റകൃത്യമാണ്: പെറു ആര്‍ച്ച് ബിഷപ്

പെറു: പെറുവിലെ സുപ്രീം കോടതി ദയാവധംഅനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്കാ സഭ. ചികിത്സിച്ച് ഭേദപ്പെടുത്താന്‍കഴിയാത്ത അസുഖമുള്ള അന എസ്ട്രാഡ എന്ന സ്ത്രീക്കാണ് കോടതി ദയാവധംഅനുവദിച്ചത്.

ദയാവധം ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നും അതൊരു കുറ്റകൃത്യമാണെന്നും കോടതിവിധിയോട് ആര്‍ച്ച് ബിഷപ് ജോസ് അന്റോണിയോ എഗുറേന്‍ പ്രതികരിച്ചു. ഒരാള്‍ക്കും മറ്റൊരാളുടെ ജീവനെടുക്കാനോ അവനവന്റെ തന്നെ ജീവനെടുക്കാനോ അനുവാദമില്ല.ദയാവധം ജീവനെതിരെയുള്ള കുറ്റകൃത്യമാണ്.മനുഷ്യാന്തസ് നഷ്ടപ്പെടുത്തുന്നതാണ്. അദ്ദേഹം വ്യക്തമാക്കി.

ദയാവധത്തിന് പകരം പാലിയേറ്റീവ് കെയര്‍ പ്രോ്ത്സാഹിപ്പിക്കണമെന്നും ആര്‍ച്ച് ബിഷപ് സൂചിപ്പിച്ചു. രോഗിയായ വ്യക്തിയെ ശ്രവിക്കുക,സ്‌നേഹിക്കുക, ആ വ്യക്തിയെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്തുക. അദ്ദേഹം പറഞ്ഞു.ജൂലൈ 14 നാണ് അനയ്ക്ക് ദയാവധം അനുവദിച്ചുകൊണ്ട് കോടതി വിധി പ്രസതാവിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.