സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയാണ് സഭ നിലകൊള്ളുന്നത്: ആര്‍ച്ച് ബിഷപ് ജോസ് എച്ച് .ഗോമസ്

ലോസ് ആഞ്ചല്‍സ്: സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയാണ് സഭ നിലകൊള്ളുന്നത് എന്ന് ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് എച്ച് ഗോമസ്. സംസ്‌കാരം, രാഷ്ട്രീയം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് സഭയുടെ സുവിശേഷദൗത്യത്തിന് മാറ്റമുണ്ടാകുന്നില്ല. പരിശുദ്ധ പിതാവ് ഇക്കാര്യം തന്നെയാണ് നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. സഭ നിലകൊള്ളുന്നത് സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയാണ്.

ഇതല്ലാതെ സഭയ്ക്ക് മറ്റൊരു കാരണവുമില്ല. ക്രിസ്ത്യാനിയായിരിക്കുക എന്നാല്‍ മിഷനറിയായിരിക്കുക എന്നതാണ്. ഇതല്ലാതെ മറ്റൊരു നിര്‍വചനവുമില്ല. സമൂഹത്തില്‍ സഭയ്ക്കുള്ള സ്ഥാനമാനങ്ങളില്‍ മാറ്റമുണ്ടാവാം. സമൂഹത്തില്‍ നമുക്കുള്ള സ്വാധീനമോ എണ്ണമോ നമുക്ക് എണ്ണാനും കഴിയില്ല. നമ്മള്‍ ഇവിടെ ആയിരിക്കുന്നത് ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ്, ആദ്യം അവിടുത്തെ രാജ്യം അന്വേഷിക്കുക ബാക്കിയുള്ളതെല്ലാം കൂട്ടിചേര്‍ത്തുകിട്ടുമെന്നാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. മറ്റ് മെത്രാന്മാര്‍ക്കുവേണ്ടി എഴുതിയ കത്തിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം പറഞ്ഞത്.

നമുക്കെല്ലാവര്‍ക്കും ദൈവത്തെ ആവശ്യമുണ്ട്. എപ്പോഴെങ്കിലും ദൈവത്തെ കൂടാതെ നാം ജീവിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നാം ആശയക്കുഴപ്പത്തിലാവും. അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മനോഹര കഥ മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.