ഇ ഡബ്ല്യൂഎസ് : സുപ്രീം കോടതി വിധിയെ സീറോ മലബാര്‍ സഭ സ്വാഗതം ചെയ്തു

കാക്കനാട്: സംവരണരഹിത വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവര്‍ക്ക് സാമൂഹികനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ 103 ാം ഭരണഘടനാ ഭേദഗതിയുടെ സാധുത അടിവരയിട്ടുറപ്പിച്ചുകൊണ്ടുളള ഭരണഘടനാ ബെ്ഞ്ചിന്റെ വിധി നിര്‍ണ്ണയം സ്വാഗതം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ്‌കമ്മീഷന്‍. വിധി നിര്‍ണ്ണയം പൊതുവെ സ്വാഗതം ചെയ്യുന്നുവെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമേ കൂടുതല്‍ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.

കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് ഇതുവഴി നീതിയുടെ വാതില്‍ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 103 ാം ഭരണഘടനാ ഭേദഗതിയിലൂടെ സീറോ മലബാര്‍സഭ ഉള്‍പ്പടെയുള്ള സംവരണരഹിത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികനീതി ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനത്ത് 10 ശതമാനം ഇ ഡബ്ല്യൂ എസ് സംവരണം യാഥാര്‍ത്ഥ്യമാക്കിയ കേരളസര്‍ക്കാരിനും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ നന്ദി അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.