വിചാരണ നേരിടുന്നതിന് മുമ്പ് ആര്‍ച്ച് ബിഷപ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു

അര്‍ജന്റീന: ചിലിയിലെ മുന്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസക്കോ ജോസ് കോക്‌സ് ഹൂനീയസ് ദിവംഗതനായി. 86 വയസായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം.

എന്നാല്‍ വിചാരണയ്ക്ക് കാത്തുനില്ക്കാതെ ആര്‍ച്ച് ബിഷപ് ദൈവസന്നിധിയിലേക്ക് യാത്രയായിരിക്കുന്നു. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ പൗരോഹിത്യ പദവിയില്‍ നിന്ന നീക്കം ചെയ്തിരുന്നു.

ഷോണ്‍സ്റ്റാറ്റ് വൈദികസമൂഹത്തിലെ അംഗമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.