അന്ന് പോണ്‍സ്റ്റാര്‍, ഇന്ന് സുവിശേഷപ്രഘോഷകന്‍ ജോഷ്വാ ബ്രൂമെയുടെ അവിശ്വസനീയമായ ജീവിതപരിണാമത്തിന്റെ കഥ

ലോകത്തിലെ പ്രമുഖരായ അഞ്ചു പുരുഷ പോണ്‍ സ്റ്റാറുകളില്‍ ഒരാള്‍. അതായിരുന്നു ജോഷ്വാ ബ്രൂമെയുടെ ഭൂതകാലം. പക്ഷേ ഇപ്പോള്‍ അദ്ദേഹം ദൈവത്തിന്റെ കരുണയെയും സ്‌നേഹത്തെയും കുറിച്ച് പ്രഘോഷിക്കുന്ന ഒരു സുവിശേഷപ്രഘോഷകനാണ്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളുടെ പിതാവുമാണ്. അഞ്ചുവര്‍ഷക്കാലം പോണ്‍ ഇന്‍ഡസ്ട്രിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ആയിരക്കണക്കിന് വീഡിയോകളില്‍ അഭിനയിക്കുകയും ചെയ്ത അദ്ദേഹം അടുത്തയിടെ തന്റെ ജീവിതപരിവര്‍ത്തനത്തിന്റെയും തെറ്റിപ്പോയജീവിതത്തിലെ ഇന്നലെകളെയും കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരുന്നു. മോഡലും അഭിനേതാവും ആയിത്തീരണമെന്നായിരുന്നു ആഗ്രഹം,

ലോസ് ആഞ്ചല്‍സിലേക്കുള്ള ആ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ചില പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ മറ്റൊരു വഴിയെ തിരിച്ചുവിട്ടു. പോണ്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു അവര്‍. അത്തരമൊരു ജോലിയിലേക്ക് അവര്‍ അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ഒരു ഏജന്റുമായി കണ്ടുമുട്ടുകയും അദ്ദേഹം സജീവമായി ആ മേഖലയില്‍ ഏര്‍പ്പെടുകയും ചെയ്തു. അങ്ങനെ 5 വര്‍ഷങ്ങള്‍.

പക്ഷേ അതിനിടയില്‍ അദ്ദേഹത്തിന് പലവിധത്തിലുള്ള മാനസികശാരീരിക പ്രതിസന്ധികളെ നേരിടേണ്ടതായി വന്നു. താന്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയാണെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. സമൂഹത്തിന് നല്ലതൊന്നും നല്കാത്ത ഒരു വ്യക്തിയാണ് താനെന്നും തന്നെക്കൊണ്ട് ഒരു ഉപകാരവും ലോകത്തിന് ഇല്ലെന്നും ബ്രൂമെ വിശ്വസിച്ചുതുടങ്ങി.

മരിക്കാന്‍ പോലും ആഗ്രഹിച്ച നാളുകള്‍. ഒടുവില്‍ പോണ്‍ ഇന്‍ഡസ്ട്രി എന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു.തന്നെ സ്വന്തം പേരു പോലും ആരും വിളിക്കാറില്ലായിരുന്നുവെന്നാണ് അക്കാലത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മ. പിന്നെയൊരുനാള്‍ എല്ലാം വിട്ടുപേക്ഷിച്ച് അദ്ദേഹം വീട്ടിലേക്ക് പോയി. അമ്മയെ സ്പര്‍ശിക്കാന്‍ പോലും മടിയായിരുന്നുവെന്നാണ് അദ്ദേഹം സത്യസന്ധമായി പറയുന്നത്. പക്ഷേ ധൂര്‍ത്തപുത്രന്റെ മടങ്ങിവരവ് പോലെ അമ്മ അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു,

തന്റെ ഭൂതകാലം മറച്ചുവച്ചുകൊണ്ട് ഒരു ജോലിക്കുവേണ്ടിയുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പലതരത്തിലുള്ള നിഷേധാത്മകമായ അനുഭവങ്ങളിലൂടെയും ഇക്കാലങ്ങളില്‍ അദ്ദേഹം കടന്നുപോയി, ജിമ്മില്‍ വച്ച് കകണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയാണ് ആ ജീവിതത്തിന് മാറ്റമുണ്ടാക്കിയത്. ഇനി നമുക്ക് ആരായിത്തീരാന്‍ കഴിയുമെന്ന് ആലോചിച്ചുനോക്കൂ. അതായിരുന്നു ഭൂതകാലം തിരിച്ചറിഞ്ഞ ആ പെണ്‍കുട്ടിയുടെ പ്രതികരണം, തുടര്‍ന്ന് മുടങ്ങിക്കിടന്ന ദേവാലയസന്ദര്‍ശനം ആരംഭിച്ചു.

ആ പെണ്‍കുട്ടിയ ജോഷ്വാ വിവാഹം കഴിച്ചു. ഹോപ്പ് എന്നായിരുന്നു അവളുടെ പേര്. അവര്‍ക്ക് രണ്ടുകുട്ടികളുമുണ്ടായി. ഇന്ന് അദ്ദേഹം ദൈവത്തെ പ്രഘോഷിക്കുന്നു. ശുദ്ധിയെക്കുറിച്ച് പ്രഘോഷിക്കുന്നു, ദൈവം കണ്ടതുപോലെ തന്നെ കണ്ട അമ്മയ്ക്ക് നന്ദി പറയുന്നു, ദൈവം എന്റെ പാപങ്ങള്‍ക്കുവേണ്ടികൂടിയാണ് മരിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഏതൊരാള്‍ക്കും മനസ്സ് വച്ചാല്‍ ദൈവത്തിലേക്ക് തിരികെ വരാന്‍ കഴിയും എന്നതിന്‌റ തെളിവുകൂടിയാണ് ഈമുന്‍ പോണ്‍ സ്റ്റാറിന്റെ ഇന്നത്തെ സുവിശേഷജീവിതം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.