ദൈവവുമായുള്ള ബന്ധത്തെ അനുദിനം പരിശോധിക്കുക, ദൈവാനുഗ്രഹം സ്വന്തമാക്കാം

അനുദിനജീവിതത്തിലുടനീളം ദൈവവുമായുള്ള തങ്ങളുടെ ബന്ധത്തെ പുനപരിശോധിച്ചവരായിരുന്നു വിശുദ്ധരെല്ലാം തന്നെ. ദിവസത്തിന്റെ പ്രധാന മണിക്കൂറുകളിലെല്ലാം വിശുദ്ധര്‍ തങ്ങളുടെ മനസ്സാക്ഷിയെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ദൈവം തങ്ങള്‍ക്ക് നല്കിയ കൃപകളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് അവര്‍ ഓരോ ദിവസവും ഓരോ മണിക്കൂറിലും സ്വയം പരിശോധനാവിധേയമാക്കിയിരുന്നു. പ്രധാനമായും അഞ്ചു രീതികളാണ് ഇതിനായി അവലംബിച്ചത്.

നന്ദി
തങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുന്ന എല്ലാ നന്മകള്‍ക്കും ദൈവത്തോട് നന്ദി അര്‍പ്പിക്കുകയാണ് അവര്‍ ഓരോ നിമിഷവും ചെയ്തുകൊണ്ടിരുന്നത്.

നിവേദനം
തങ്ങള്‍ക്കാവശ്യമായ കൃപകള്‍ക്കുവേണ്ടിയുള്ള അഭ്യര്‍ത്ഥനയാണ് മറ്റൊന്ന്

ആത്മശോധന

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവര്‍ കഴിഞ്ഞുപോയ തങ്ങളുടെ സമയത്തെ ആത്മാവിന്റെ അവസ്ഥയും ചിന്തകളും വാക്കുകളും പ്രവൃത്തികളും പരിശോധിച്ചിരുന്നു.

പശ്ചാത്താപം
ചെയ്തുപോയ പാപങ്ങളെപ്രതി ദൈവത്തോട് മാപ്പ് ചോദിക്കുക

തീരുമാനം
ദൈവഹിതത്തിന് വിരുദ്ധമായി ഒന്നും ചെയ്യുകയില്ലെന്ന ദൃഢപ്രതിജ്ഞ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.