ഏഷ്യയില്‍ ആദ്യമായി ഭൂതോച്ചാടന സെന്റര്‍ തുറന്ന് ഫിലിപ്പൈന്‍സ്

മനില: മനില അതിരൂപതയില്‍ ഭൂതോച്ചാടന സെന്റര്‍ ആരംഭിച്ചു. ഏഷ്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. സെന്റ് മൈക്കല്‍ സെന്റര്‍ ഫോര്‍ സ്പിരിച്വല്‍ലിബറേഷന്‍ ആന്റ് എക്‌സോര്‍സിസം എന്നാണ് സെന്ററിന്റെ പേര്.

ഫിലിപ്പൈന്‍ അസോസിയേഷന്‍ ഓഫ് കാത്തലിക് എക്‌സോര്‍സിസ്റ്റ്്‌സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സും കൂടിയായിരിക്കും ഇത്. ഏഴുവര്‍ഷത്തെ ശ്രമഫലമായിട്ടാണ് ഇത്തരത്തിലുളള ഒരു സെന്റര്‍ ആരംഭിക്കാന്‍ സാധിച്ചതെന്ന് മനില അതിരൂപതയുടെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. ഫാ. ഫ്രാന്‍സിസ്‌ക്കോ സിക്വിയയായാണ് സെന്ററിന്‌റെ ഡയറക്ടര്‍.

ഔര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് ചാപ്പലോടുകൂടിയതാണ് സെന്റര്‍. ഭാവിയില്‍ പുതിയ ഭൂതോച്ചാടകരെ പരിശീലിപ്പിച്ചെടുക്കാനുള്ള പരിശീലനവും ഇവിടെ നല്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.