ലോകപ്രശസ്ത സിനിമയായ എക്‌സോര്‍സിസ്റ്റിന്റെ സംവിധായകന്‍ വില്യം ഫ്രെഡ്കിന്‍ അന്തരിച്ചു. 87 വയസായിരുന്നു, ഓഗസ്റ്റ് ഏഴിനായിരുന്നു മരണം. 1973 ലാണ് എക്‌സോര്‍സിസ്റ്റ് സിനിമ പുറത്തിറങ്ങിയത്. വില്യം പീറ്റര്‍ ബ്ലാറ്റിയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ.
ക്രിസ്തുമസിന് ശേഷം പുറത്തിറങ്ങിയ ഈ സിനിമ അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബോക്‌സോഫീസ് ഹിറ്റായിരുന്നു. 1971 ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു നോവല്‍.