എക്‌സോര്‍സിസ്റ്റിലെ വൈദികനെ അവതരിപ്പിച്ച നടന്‍ 90 ാം വയസില്‍ നിര്യാതനായി

സ്വീഡന്‍: പ്രഗത്ഭ സ്വീഡിഷ് നടന്‍ മാക്‌സ് വോണ്‍ സൈഡോ നിര്യാതനായി. 90 വയസായിരുന്നു. ദ എക്‌സോര്‍സിസ്റ്റ് എന്ന ചിത്രത്തിലെ വൈദികന്റെ വേഷം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇതു കൂടാതെ ബെര്‍ഗ്മാന്റെ സെവന്‍ത് സീല്‍, ഫഌഷ് ഗോര്‍ഡോണ്‍, ദ ഗ്രേറ്റസ്റ്റ് സ്‌റ്റോറി എവര്‍ ടോള്‍ഡ് എന്നീ പ്രമുഖ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഗ്രേറ്റസ്റ്റ് സ്റ്റോറി എവര്‍ ടോള്‍ഡ് എന്ന സിനിമയില്‍ യേശുക്രിസ്തുവായിട്ടാണ് അഭിനയിച്ചത്. കത്തോലിക്കാ സ്‌കൂളിലാണ് പഠിച്ചതെങ്കിലും പിന്നീട് വിശ്വാസം നഷ്ടമായി. അതുകൊണ്ട് തന്നെ അവിശ്വാസിയില്‍ നി്‌ന് വിശ്വാസിയിലേക്കുള്ള ജീവിതമാണ് തന്റെ യാത്രയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.