ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍ സഭയുടെ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയായി ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര നിയമിതനായി. സഭയുടെ യൂത്ത് മൂവ്‌മെന്റിന്റെ ഗ്ലോബല്‍ ഡയറക്ടറുമാണ്. 2015 മുതല്‍ അതിരൂപതയിലെ യുവദീപ്തി എസ്എംവൈ എമ്മിന്റെ ഡയറക്ടറായിരുന്നു.

ചമ്പക്കുളം സെന്റ് മേരിസ് ബസിലിക്ക ഇടവകയിലെ ചക്കാത്ര ജോസഫ് തോമസ്- മറിയാമ്മ ദമ്പതികളുടെ മകനാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.