മെയ് 14 ന് ലോകമെങ്ങും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മെയ് 14 ന് ലോകമെങ്ങുമുള്ള എല്ലാ മതവിശ്വാസികളും കൊറോണ വൈറസിന് അന്ത്യം കുറിക്കുന്നതിന് വേണ്ടി ഉപവസിച്ച് പ്രാര്ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

പ്രാര്‍ത്ഥനയ്ക്ക് സാര്‍വത്രികമായ ഒരു മൂല്യമുണ്ട്. അതുകൊണ്ട് എല്ലാ മതവിശ്വാസികളും അന്നേ ദിവസംഉപവസിച്ചു പ്രാര്‍ത്ഥിക്കുകയും കാരുണ്യപ്രവൃത്തികള്‍ ചെയ്യുകയും വേണം. മനുഷ്യസാഹോദര്യത്തിന് വേണ്ടിയാണ് ഇത്. കൊറോണ വൈറസ് എന്ന പകര്‍ച്ചവ്യാധിയുടെ മേല്‍ മനുഷ്യവംശത്തിന് ജയിക്കാന്‍ വേണ്ടി ദൈവത്തിന്റെ സഹായം തേടുന്നതിനാണ് ഇത്.

വിവിധ മതവിശ്വാസികളായ എല്ലാവരും ഒരുമിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. പാപ്പ ആവര്‍ത്തിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.