കുടുംബം നഷ്ടപ്പെട്ട ഒരു യാഥാര്‍ത്ഥ്യമല്ല: കര്‍ദിനാള്‍ ആഞ്ചെലോ

വത്തിക്കാന്‍ സിറ്റി: കുടുംബം നഷ്ടപ്പെട്ട ഒരു യാഥാര്‍ത്ഥ്യമല്ലെന്ന് കര്‍ദിനാള്‍ ആഞ്ചെലോ ദെ ദൊണാത്തിസ്. ആഗോളകുടുംബസംഗമത്തില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. നമ്മുടെകുടുംബങ്ങള്‍ നല്ലിടയന്റെ ശക്തവും അലിവാര്‍ന്നതുമായതോളിലാണുള്ളത്. അത് വിശുദ്ധിയുടെവഴി കണ്ടെത്താന്‍ നമ്മെ സഹായിക്കുകയും ലോകത്തിന്റെ വഴി കടക്കാന്‍ ശക്തി നല്കുകയും ചെയ്യുന്നു.

എന്നാല്‍ ഇന്ന് പലകുടുംബങ്ങളും വിഭജനത്തിന്റെയും നിശ്ശബ്ദതയുടെയും ആകാംക്ഷയുടെയും ചിലപ്പോഴെല്ലാം അതിക്രമങ്ങളുടെയും ഇടങ്ങളാണെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ഹൃദയമില്ലാത്ത ശരീരങ്ങളായി കുടുംബങ്ങളില്‍ അന്യരെപോലെ കഴിഞ്ഞുകൂടുന്ന ,സാഹചര്യവും അദ്ദേഹം പരാമര്‍ശിച്ചു. കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് ഇടം നല്കണമെന്നും സമൂഹത്തില്‍ തുറവിയുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശിക്കാതെയും വിധിക്കാതെയും ശ്രവിക്കുകയും കൂടെ സഞ്ചരിക്കുകയും ദുരിതങ്ങള്‍ കാണുകയും കരുണയുടെ സൗന്ദര്യം അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഹൃദയമുള്ള ഒരു ഇടയനെ പോലെ കുടുംബാംഗങ്ങള്‍ നീങ്ങണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.