കുടുംബങ്ങളെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കൂ, എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും

അതെ, നമ്മുടെ കുടുംബങ്ങളെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചാല്‍ എല്ലാ വിധ പ്രതിസന്ധികളും മാറിക്കിട്ടുകയും പരിഹരിക്കപ്പെടുകയും ചെയ്യുമെന്നാണ് ഫാ. ഡൊണാള്‍ഡ് കാലോവേ അഭിപ്രായപ്പെടുന്നത്.

മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നതുപോലെ തന്നെയാണ് യൗസേപ്പിതാവിനും നമ്മെ സമര്‍പ്പിക്കുന്നത്. എന്നാല്‍ പലരും ഇത്തരത്തിലുള്ള സമര്‍പ്പണം നടത്താറില്ലെന്ന് ഫാ. ഡൊണാള്‍ഡ് പറയുന്നു. കാരണം പലര്‍ക്കും അത്തരമൊരു കാര്യം അറിവുളളതല്ല.മാമ്മോദീസാ സ്വീകരണത്തിലൂടെ നാം ഈശോയ്ക്ക് സ്വയം സമര്‍പ്പിതരാകുന്നു.

ഈേേശായെ നാം നമ്മുടെ കര്‍ത്താവും രക്ഷകനുമായി ഏറ്റുപറയുന്നു. മാതാവിന് നാം നമ്മെ തന്നെ സമര്‍പ്പിക്കുന്നത് അവള്‍ നമ്മുടെ ആത്മീയമാതാവും ഈശോയുടെ പൊന്നമ്മയും ആയതുകൊണ്ടാണ്. ഇതുപോലെ തന്നെയാണ് വിശുദ്ധ യൗസേപ്പിതാവും.

യൗസേപ്പിതാവ് നമ്മുടെ ആത്മീയപിതാവാണ്. ഈശോയുടെ വളര്‍ത്തുപിതാവാണ്. ഈശോയെയും മാതാവിനെയും പരിപാലിച്ചവനാണ്. സഭയുടെ സംരക്ഷകനാണ്. നാം അവിടുത്തെ സ്‌നേഹിക്കുകയും വണങ്ങുകയും ചെയ്യുന്നു. ഈശോയെയും മാതാവിനെയും പോലെതന്നെ യൗസേപ്പിതാവും നമ്മെ പുണ്യങ്ങളില്‍ വളരാന്‍ സഹായിക്കുന്നവനാണ്. കുടുംബനാഥനാണ് വിശുദ്ധ ജോസഫ്. അതുകൊണ്ട് വിശുദ്ധ യൗസേപ്പിതാവിന് നാം നമ്മെത്തന്നെ സ്വയം സമര്‍പ്പിക്കണം. കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ യൗസേപ്പിതാവിന് അറിയാം. കുടുംബങ്ങള്‍ക്കെല്ലാം റോള്‍ മോഡലുകളാണ് യൗസേപ്പിതാവും മാതാവും ഈശോയും.

എന്നാല്‍ മാതാവിന് നല്കുന്നത്ര പ്രാധാന്യം വിശുദ്ധ യൗസേപ്പിതാവിന് ഭൂരിപക്ഷവും നല്കുന്നില്ല. നമ്മുക്ക് മരിയന്‍ വര്‍ഷവും കരുണയുടെ വര്‍ഷവും പ്രെയര്‍ ഇയറുമെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും ജോസഫ് വര്‍ഷം ഉണ്ടായിട്ടില്ല. അടുത്തവര്‍ഷം ജോസഫിന്റെ വര്‍ഷമായി പ്രഖ്യാപിക്കാന്‍ മാര്‍പാപ്പയ്ക്ക തോന്നുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം. അഭിമുഖത്തില്‍ ഫാ. ഡൊണാള്‍ഡ് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

അടുത്തവര്‍ഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ ആഗോളസഭയുടെ സംരക്ഷകനായി വിശുദ്ധ ജോസഫിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിയമ്പതാം വര്‍ഷമാണ് 2020.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.