പ്രാര്‍ത്ഥിക്കുന്ന ഏതു കാര്യവും സാധിച്ചുകിട്ടാന്‍ കുടുംബപ്രാര്‍ത്ഥന മുടക്കാതിരിക്കുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കുടുംബത്തില്‍ ഒരു വ്യക്തിപ്രാര്‍ത്ഥിക്കുമ്പോള്‍ ആ കുടുംബം സ്ഥിതി ചെയ്യുന്ന മണ്ണില്‍, അന്തരീക്ഷത്തില്‍,വായുവില്‍ , ഉപകരണങ്ങളില്‍ പ്രാര്‍ത്ഥനയുടെ ശബ്ദം അലിഞ്ഞുചേരും. എത്രയോ കെട്ട വാക്കുകള്‍ ഉച്ചരിച്ച വീടാണ് ഇത്. എത്രയോ കെട്ട വാക്കുകളുടെ കെട്ട ഊര്‍ജ്ജം കെട്ടിക്കിടക്കുന്ന വീടാണ് ഇത്. കെട്ട വാക്കുകളുടെ കെട്ട ഊര്ജജത്തിന്റെ സാന്നിധ്യം ഈ വീട്ടിലുണ്ട്. അത്തരം ശക്തികളെ നിര്‍വീര്യമാക്കാന്‍ പ്രാര്‍ത്ഥനയുടെ ശക്തി അവിടെ നിറയണം.

വീട്ടില്‍ ഒരു വ്യക്തി ദൈവാരാധന നടത്തുമ്പോള്‍, ദൈവാരാധന വീട്ടിലുയുരുമ്പോള്‍, പ്രാര്‍ത്ഥനകള്‍ ഉയരുമ്പോള്‍ സഭ നിശ്ചയിച്ചുതന്നിരിക്കുന്നതായ പ്രാര്‍ത്ഥനകളോ യാമപ്രാര്‍ത്ഥനകളോ ജപമാല പ്രാര്‍ത്ഥനകളോ ഭക്തിഗാനമോ എന്തുമായിരുന്നുകൊള്ളട്ടെ ഉറക്കെ ചൊല്ലുമ്പോള്‍ പോസിറ്റീവായ എനര്‍ജി അവിടെ നിറയും. പ്രാര്‍ത്ഥനയുടെ ശബ്ദം അന്തരീക്ഷത്തില്‍ നിറയും. പ്രാര്‍ത്ഥനയുടെ ശബ്ദം അവിടെ നിറഞ്ഞിട്ട് ആ പ്രാര്‍ത്ഥനയുടെ ശബ്ദം അവിടെ അവശേഷിക്കുന്ന നെഗറ്റീവ് എനര്‍ജിയെ നീക്കം ചെയ്യും.

തിന്മ പോകണം എങ്കില്‍ നന്മ അവിടെ പ്രസരിക്കണം.ഇരുട്ടുള്ള മുറിയില്‍ കയറി ബന്ധനപ്രാര്‍ത്ഥന നടത്തിയാല്‍ ഇരുട്ട് പോകില്ല, പകരം ലൈറ്റ് ഇടണം.ഇരുട്ടുള്ള മുറിയിലെ ഇരുട്ട് പോകണമെങ്കില്‍ തിരികത്തിക്കണം, ലൈറ്റ് ഓണാക്കണം. അതുപോലെയാണ് വീടുകളിലെ നെഗറ്റീവ് ശക്തി മാറണമെങ്കില്‍ പോസിറ്റീവ് ശക്തി കടന്നുവരണം.

പ്രഭാ 27 :3 ല്‍ നാം ഇങ്ങനെ വായിക്കുന്നു. ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയും ഇല്ലാത്തവന്റെ വീട് അതിവേഗം നശിക്കും. കുടുംബത്തില്‍ ദൈവത്തെ ആരാധിക്കാന്‍ സമയം കണ്ടെത്തണം. എല്ലാവരും സമയം കണ്ടെത്തണം. ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയും ഉണ്ടാവണം. അന്തിയില്‍ കുടുംബാംഗങ്ങളൊപ്പം പ്രാര്‍്ത്ഥിക്കാന്‍ എത്ര തിരക്കുപിടിച്ച മാതാപിതാക്കളും സമയം കണ്ടെത്തണം.

മാതാവ്, പിതാവ്, സഹോദരങ്ങള്‍, മക്കള്‍ എന്നിവര്‍ ഒരുമിച്ചുചേര്‍ന്ന് ദൈവത്തെ ആരാധി്ക്കുമ്പോള്‍ ഒരു കാര്യം നാം ഓര്‍മ്മിക്കണം. ഭൂമിയില്‍ നിങ്ങള്‍ രണ്ടുപേര്‍ ഏകമനസ്സോടെ എന്തു ചോദിച്ചാലും അത് സാധിച്ചുതരും എന്നാണ് തിരുവചനം പറയുന്നത.് എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ചോദിച്ചാല്‍ ലഭിക്കും എന്നല്ല. നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. തുടര്‍ന്നാണ് വചനം പറയുന്നത്.

നിങ്ങള്‍ രണ്ടുപേര്‍ ഏകമനസ്സോടെ എന്റെ നാമത്തില്‍ എന്തു ചോദിച്ചാലും അത് സാധിച്ചുതരും എന്നത് ദൈവത്തിന്റെ വാഗ്ദാനമാണ്.. മനസ്സുകൊണ്ട്, ശരീരം കൊണ്ട്, ആത്മാവുകൊണ്ട് ഒന്നാകുന്ന ഭാര്യഭര്‍ത്തൃബന്ധംപോലെ മനുഷ്യരും മനുഷ്യരും ഒന്നാകുന്ന മറ്റൊരു ബന്ധമില്ല. ഏകമനസ്സോടെ ഒന്നാകാന്‍ പറ്റുന്നത് ഭാര്യഭര്‍ത്താക്കന്മാര്‍ക്കാണ്. കാരണം അവര്‍ തമ്മില്‍ അഗാധമായ ബന്ധമുണ്ട്.അതുപോലെയായിരിക്കണം നാം കുടുംബപ്രാര്‍ത്ഥനയിലും പങ്കെടുക്കേണ്ടത്.

അപ്പനും അമ്മയും മക്കളും ഒരുമി്ച്ചിരുന്ന് ആത്മാര്‍ത്ഥതയോടെ,സ്‌നേഹത്തോടെ വിശ്വാസത്തോടെ സന്ധ്യാപ്രാര്‍ത്ഥന ചൊല്ലിയാല്‍ നിങ്ങളുടെ കുടുംബത്തില്‍ ഏതെങ്കിലും ഒരു കാര്യം അഴിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അത് കെട്ടാന്‍ പറ്റും. നിങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും കെട്ടപ്പെട്ടു കിടക്കുന്നുണ്ടെങ്കില്‍ അത് അഴിക്കാനും കുടുംബപ്രാര്‍ത്ഥനയിലുള്ള സജീവമായ പങ്കാളിത്തത്തിലൂടെ പല അത്ഭുതങ്ങളും സാധിക്കും.

ഒരുമിച്ചുപ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കള്‍ കൈകള്‍ വിരിച്ചു നിലവിളിച്ചുപ്രാര്‍ത്ഥിച്ചാല്‍ മക്കളുടെ കെട്ട് അഴിയും. ഭാര്യ പ്രാര്‍ത്ഥിച്ചാല്‍ മതി അല്ലെങ്കില്‍ ഭര്‍ത്താവ് പ്രാര്‍ത്ഥിച്ചാല്‍ മതി എന്ന് പറഞ്ഞ് മാറിനില്ക്കരുത്. അങ്ങനെ ഏതെങ്കിലും ഒരാള്‍ മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അവിടെ അമ്പതുശതമാനം മാത്രമേ ദൈവത്തിന്റെ പ്രവര്‍ത്തനം നടക്കുന്നുള്ളൂ. ദൈവശക്തി നിറയൂ. ഭാര്യഭര്‍ത്താക്കന്മാര്‍ ഒരു സിംഗില്‍ യൂണിറ്റാണ്. അവര്‍ ഒരുമിച്ചുപ്രാര്‍ത്ഥിക്കണം.ഒരുമിച്ചു പ്രാര്‍ത്ഥിച്ചാല്‍ അത്ഭുതം സംഭവിക്കും.

മാതാപിതാക്കള്‍ വീട്ടില്‍ പ്രാര്‍ത്ഥിക്കണം. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് മക്കള്‍ കാണണം. മക്കള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്പാദ്യം മുട്ടുകുത്തുന്ന, നിലവിളിക്കുന്ന,പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളാണ്. ഇതിനപ്പുറം എന്തെല്ലാം കൊടുത്താലും ഒരുനാള്‍ മക്കള്‍ നിങ്ങളോട് ചോദിക്കും എന്തുകൊണ്ട് ഞങ്ങള്‍ക്ക് ദൈവത്തെ നല്കിയില്ല എന്ന്?

കുടുംബത്തില്‍ ദൈവത്തെ ആരാധിക്കണം, ദൈവശക്തി നിറയപ്പെടണം. കുടുംബപ്രാര്‍ത്ഥന മരണംവരെ മുടങ്ങാതിരിക്കട്ടെ.

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.