കുടുംബങ്ങളെ യൗസേപ്പിതാവിനും മാതാവിനും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കൂ, എല്ലാവിധ അപകടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും

കുടുംബം സംരക്ഷിക്കപ്പെടണമെന്നും സുരക്ഷിതമാകണമെന്നും ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളാണ്. കുടുംബത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പവും പ്രതീക്ഷയും നസ്രത്തിലെ തിരുക്കുടുംബത്തെ ആസ്പദമാക്കിയുള്ളതാണ്. ഉണ്ണീശോയെ മാരകമായ പലഅപകടങ്ങളില്‍ നിന്നുംകാത്തുരക്ഷിച്ചത് യൗസേപ്പിതാവും മാതാവുമായിരുന്നുവല്ലോ.

അതുകൊണ്ട് മാതാവിന്റെയും യൗസേപ്പിതാവിന്റെയും സംരക്ഷണം ഇക്കാര്യത്തില്‍ നമുക്ക് ഏറ്റവും ആവശ്യമാണ്. നമ്മുടെ മക്കളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി നമുക്ക് യൗസേപ്പിതാവിന്റെയും മാതാവിന്റെയും സംരക്ഷണം യാചിച്ച് പ്രാര്‍ത്ഥിക്കാം.

കരുണയുടെയും കൃപയുടെയും അമ്മയായിരിക്കുന്നവളേ പരിശുദ്ധ കന്യാമറിയമേ ഞങ്ങളെ എല്ലാവിധ തിന്മകളില്‍ നിന്നും സംരക്ഷിക്കണമേ. അമ്മയുടെ നീലക്കാപ്പയ്ക്കുള്ളില്‍ ഞങ്ങളെയും ഞങ്ങള്‍ക്കുളളവരെയും ഞങ്ങള്‍ക്കുള്ളതിനെയും അമ്മ പൊതിഞ്ഞു സംരക്ഷിക്കണമേ.

വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ രക്ഷകന്റെ രക്ഷിതാവേ, എല്ലാ അപകടസാഹചര്യങ്ങളില്‍ നിന്നും ഉണ്ണീശോയെ അവിടുന്ന കാത്തുസംരക്ഷിച്ചുവല്ലോ. അതേ വിശ്വാസത്തോടെ ഞങ്ങളുടെ കുടുംബത്തെയും അങ്ങയുടെ സംരക്ഷണത്തിലേക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ മക്കളെ ഈശോയെ കാത്തുരക്ഷിച്ചതുപോലെ അവിടുന്ന് കാത്തുരക്ഷിക്കണമേ.

വിശുദ്ധ മിഖായേലേ, വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ ഞങ്ങളുടെ കുടുംബങ്ങള്‍ക്കുവേണ്ടി, വസ്തുവകകള്‍ക്കുവേണ്ടി, വാഹനങ്ങള്‍ക്കും ഭവനത്തിനും വേണ്ടി, മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.

എല്ലാ ദിവസവും മാതാപിതാക്കള്‍ ഈ പ്രാര്‍ത്ഥന ചൊല്ലി തങ്ങളുടെ കുടുംബത്തിന് വേണ്ടി യൗസേപ്പിതാവിന്റെയും മാതാവിന്റെയും സംരക്ഷണം അഭ്യര്‍ത്ഥിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.