കുടുംബജീവിതത്തില്‍ പ്രതിസന്ധികളോ, ക്രിസ്തുവിലൂടെ എല്ലാം പരിഹരിക്കപ്പെടും

വിവാഹജീവിതത്തില്‍ പ്രതിസന്ധികളും പ്രയാസങ്ങളും നേരിടാത്ത ദമ്പതികള്‍ കുറവായിരിക്കും. വിവാഹജീവിതത്തിന്റെ തുടക്കത്തിലോ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴോ ആയിരിക്കും അത്. ഇത്തരം അവസരങ്ങളില്‍ ദൈവകൃപയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍ കുടുംബജീവിതത്തിന്റെ തകര്‍ച്ചയായിരിക്കും ഫലം.

അതുകൊണ്ട് വെല്ലുവിളികളും സമ്മര്‍ദ്ദങ്ങളും കുടുംബജീവിതത്തിലുണ്ടാകുമ്പോള്‍ ദൈവത്തില്‍ കൂടുതലായി ആശ്രയിക്കുക. ക്രി്‌സ്ത്യന്‍ ഗാനരചയിതാക്കളും ഗായകരുമായ ജെറെമിയും അഡ്രിയെന്നിയുമാണ് ഇപ്രകാരം പറയുന്നത്. തങ്ങളുടെ ദാമ്പത്യജീവിതത്തില്‍ നിന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അവര്‍ പറയുന്നത് ഇപ്രകാരമാണ്. യേശുക്രിസ്തുവിലൂടെ നമുക്ക് എല്ലാം സാധ്യമാണ്.

ജീവിതത്തിലെ ദുഷ്‌ക്കരമായ പല അവസരങ്ങളിലും ദൈവം വ്യക്തികളുടെ സഹായത്തിനെത്തിയതായി ബൈബിളിലെ വിവിധ സന്ദര്‍ഭങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട് ആ സന്ദര്‍ഭങ്ങള്‍ നമ്മുടെ ഓര്‍മ്മയിലുണ്ടാവണം. കുടുംബജീവിതത്തിലെ പ്രയാസങ്ങളില്‍ നാം ദൈവത്തെ സഹായത്തിനായി വിളിക്കണം.

കുടുംബജീവിതത്തില്‍ വേദനയുണ്ടാകും. അത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിനെക്കാള്‍ വലിയ യാഥാര്‍ത്ഥ്യമാണ് നമ്മുടെ ദൈവം ജീവന്റെയും ജീവിതത്തിന്റെയും പുനരുത്ഥാനത്തിന്റെയും ദൈവമാണ് എന്നത്. അതുകൊണ്ട് നാം നിരാശാഭരിതരാകുമ്പോള്‍ ദൈവത്തെ വിളിക്കുക. കുടുംബജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ദൈവത്തെ വിളിച്ചപേക്ഷിക്കുക. അവിടുന്ന് നമുക്ക് ഉത്തരമരുളും. ആശ്വസിപ്പിക്കും. പങ്കാളിയോട് സ്‌നേഹിക്കാനും ക്ഷമിക്കാനുമുള്ള കഴിവും നല്കും.

തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ വിജയരഹസ്യമായി ഈ ദമ്പതികള്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.