കുടുംബങ്ങളുടെ സംരക്ഷണത്തിനായി മാലാഖമാരെ അയ്ക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ

ശാരീരികവും ആത്മീയവുമായ അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ വേണ്ടി നിയുക്തരായവരാണ് മാലാഖമാര്‍. നമ്മുക്കോരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖമാരുണ്ടെന്നാണ് സഭാവിശ്വാസം. അവര്‍ നമ്മെ എല്ലാവിധ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കും. അദൃശ്യരാണെങ്കിലും അവര്‍ നമുക്കൊപ്പമുണ്ട്.

അദൃശ്യരായ ആ ഭടന്മാരോട് നമ്മുടെ വീടിനും സ്വത്തിനും സംരക്ഷണം ചോദിക്കുന്നത് ഏറെ നല്ലതാണ്. മാലാഖമാരെ അയച്ച് നമ്മുടെ വീടിനും വീട്ടുകാര്‍ക്കും സ്വത്തുവകകള്‍ക്കും സംരക്ഷണം നല്കുന്നതിനായി നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. റോമന്‍ റിച്വല്‍ എന്ന പ്രാര്‍ത്ഥനാപുസ്തകത്തില്‍ ഇത്തരത്തിലുള്ള ഒരു പ്രാര്‍ത്ഥനയുണ്ട്. ആ പ്രാര്‍ത്ഥനയുടെ സ്വതന്ത്രമായ വിവര്‍ത്തനം ചുവടെ ചേര്‍ക്കുന്നു:

നിത്യനും സര്‍വ്വശക്തനുമായ പിതാവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ട് കാവല്‍മാലാഖമാരെ ഞങ്ങളുടെ വീടിനും വസ്തുവകകള്‍ക്കും സംരകഷകരായി അയ്ക്കണമേ. സ്വര്‍ഗ്ഗത്തില്‍ നി്ന്ന് അവിടുന്ന് ഞങ്ങളെ നോക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും അദൃശ്യരായ കാവല്‍മാലാഖമാരെ ഞങ്ങളുടെ അടുക്കലേക്ക് പറഞ്ഞയ്ക്കണമേ. എല്ലാവിധ തിന്മകളില്‍ നിന്നും സാത്താന്റെ ആക്രമണങ്ങളില്‍ നിന്നും ഞങ്ങളുടെ വീടിനെ കാത്തുരക്ഷിക്കണമേ.

അഗ്നിബാധ, കള്ളന്മാരുടെ ഉപദ്രവം, വെള്ളപ്പൊക്കം, വിഷജന്തുക്കള്‍ എന്നിവയില്‍ നിന്നെല്ലാം പ്രത്യേകമായി ഞങ്ങളെയും വീടിനെയും കാത്തുരക്ഷിക്കാന്‍ അങ്ങ് മാലാഖമാരെ പറഞ്ഞയ്ക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.