കുടുംബങ്ങള്‍ക്ക് സംരക്ഷണവും ദൈവാനുഗ്രഹവും ലഭിക്കാന്‍ മാതാവിനോട് സംരക്ഷണം യാചിക്കാം

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ മനുഷ്യവംശം മുഴുവന്റെയും മാതാവാും മധ്യസ്ഥയും സഹായവും സംരക്ഷകയുമാകാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.

അമ്മേ അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങള്‍, അഗ്നിബാധ, ജലപ്രളയം, ഇടിമിന്നല്‍, കൊടുങ്കാറ്റ്, ഭൂമികുലുക്കം, വാഹനാപകടങ്ങള്‍ എന്നിവയില്‍ നിന്നും കള്ളന്മാരിലും അക്രമങ്ങളിലും നിന്നും ഞങ്ങളെയു ഈ ഭവനത്തെയും സംരക്ഷിക്കണമേ. ഇവിടെ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട് എല്ലാ അത്യാഹിതങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

ഏറ്റം പ്രധാനമായി പാപം വര്‍ജ്ജിക്കുന്നതിനും എല്ലാ കാര്യത്തിലും ദൈവേഷ്ടം നിറവേറ്റിക്കൊണ്ട് ദൈവാനുഗ്രഹത്തില്‍ ജീവിക്കുന്നതിനും എന്നേക്കുമായി അങ്ങേയ്ക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലാവര്‍ക്കുമായി അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ.
ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
2 Comments
  1. Sabitha says

    Mother Mary please pray for my family amen

  2. Sabitha says

    Mother Mary please pray for the whole world amen

Leave A Reply

Your email address will not be published.