കുടുംബവര്‍ഷം പ്രമാണിച്ച് സാമ്പത്തികസഹായവും സ്‌കോളര്‍ഷിപ്പുമായി പാലാ രൂപത

പാലാ: കുടുംബവര്‍ഷം പ്രമാണിച്ച് പാലാ രൂപത വിവിധ സഹായപദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതില്‍ സൗജന്യ വൈദ്യസഹായം, പ്രതിമാസ സാമ്പത്തികസഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

2000 ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് ഫാമിലി അപ്പോസ്തലേറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തികസഹായം നല്കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് സെന്റ് ജോസഫ് കോളജ് ഓഫ് എന്‍ജിനീയറിംങ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവസരമുണ്ട്.

ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവാ മെഡിസി്റ്റി പാലാ സൗജന്യമായി നല്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.