കര്‍ഷകമഹാസംഗമത്തിന് മുഖ്യമന്ത്രിയും വന്നിരുന്നെങ്കില്‍… ആര്‍ച്ച് ബിഷപ് ജോര്‍ജ് ഞരളക്കാട്ട്

കണ്ണൂര്‍: കര്‍ഷകമഹാസംഗമത്തില്‍ മുഖ്യമന്ത്രി വന്ന് കര്‍ഷകര്‍ക്കൊപ്പം അഞ്ചു മിനിറ്റ് ചെലവഴിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെയെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന കര്‍ഷകമഹാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമ്പോഴായിരുന്നു മാര്‍ ഞരളക്കാട്ട് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

കര്‍ഷകര്‍ നിലനില്പിനായുള്ള പോരാട്ടത്തിനായി സംഗമച്ചിരിക്കമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ജില്ലയിലുണ്ട്. അദ്ദേഹം ഇവിടെ വന്ന് അഞ്ച് മിനിറ്റ് കര്‍ഷകരോട് അനുഭാവം പ്രകടിപ്പി്ച്ചിരുന്നെങ്കിലല്‍ കര്‍ഷകരുടെ കണ്ണീരിന് പരിഹാരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെയെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കര്‍ഷകപ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നേതൃത്വം നല്കുമെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.