ഇന്‍ഫാം ദേശീയ സമ്മേളനം 15 മുതല്‍ 18 വരെ


കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമ്മേളനം 15 മുതല്‍ 18 വരെ കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിലും നടക്കും. 17 ന് കട്ടപ്പനയില്‍ മഹാകര്‍ഷകറാലി നടക്കും. 15 ന് പതാകദിനമായി ആചരിക്കം.17 ന് രാവിലെ 8.30 ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് ദീപശിഖാ പ്രയാണം. മാര്‍ ജോസ് പുളിക്കല്‍ ദീപശിഖ തെളിച്ചു കൈമാറും.

കര്‍ഷകമഹാറാലി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഫഌഗ് ഓഫ് ചെയ്യും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില, സൗജന്യഇന്‍ഷുറന്‍സ്, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തുക, തോട്ടം പുരയിടം വിഷയം സമയബന്ധിതമായി പരിഹരിക്കുക തുടങ്ങിയവയാണ് ദേശീയ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.