ദേവാലയത്തിനുള്ളില്‍ ഫാഷന്‍ ഷോ, വ്യാപക പ്രതിഷേധം

പ്യൂര്‍ട്ടോ റിക്കോ: സാന്‍ ജുവാനിലെ സ്‌റ്റെല്ല മാരിസ് ദേവാലയം ഫാഷന്‍ ഷോ വേദിയായി. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബിയ റോഡ്രിഗ്‌സ് സുവാരെസിന്റെ പുതിയ ഡിസൈനുകളുടെ പ്രദര്‍ശനമാണ് നടന്നത്. അക്രമത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റെഫാനോ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥമാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

എങ്കിലും ദേവാലയത്തിനുള്ളില്‍ ഫാഷന്‍ ഷോ നടത്തിയതിനെ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവനിന്ദയെന്നാണ് വ്യാപകമായ പ്രതികരണം. ലക്ഷ്യം നല്ലതാണെങ്കിലും മാര്‍ഗ്ഗം അസ്വീകാര്യമെന്നാണ് ആളുകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രതികരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.