ഫാത്തിമാ സിനിമ ഏപ്രില്‍ 24 ന്


ലിസ്ബണ്‍:ഫാത്തിമാ ദര്‍ശനത്തെ ആസ്പദമാക്കിയുള്ള ഹോളിവുഡ് സിനിമ ഫാത്തിമ ഏപ്രില്‍ 24 ന് തീയറ്ററുകളിലെത്തും. അമേരിക്കയിലെ ആയിരം തീയറ്ററുകളിലാണ് ചിത്രം ആദ്യമെത്തുന്നത്. പിക്ച്ചര്‍ ഹൗസിന്റെ ബാനറില്‍ ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ പൊന്റോകോര്‍വോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഫാത്തിമാ ദര്‍ശനത്തിന്റെ സന്ദേശം ഇന്ന് എത്രത്തോളം പ്രസക്തമായിരിക്കും എന്ന് വ്യക്തമാക്കുന്നതായിരിക്കും ചിത്രം. ഇതിന് മുമ്പ് 1952 ല്‍ ആണ് ഫാത്തിമാ വിഷയം ആസ്പദമാക്കി ചിത്രം പുറത്തിറങ്ങിയത്. 1917 ലാണ് ഫാത്തിമായില്‍ മൂന്ന് ഇടയബാലകര്‍ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. ജസീന്ത, ഫ്രാന്‍സിസ്‌ക്കോ, ലൂസിയ എന്നിവരായിരുന്നു അവര്‍.

2017 മെയ് മാസത്തില്‍ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധരായി ഉയര്‍ത്തിയിരുന്നു. സിസ്റ്റര്‍ ലൂസിയായുടെ നാമകരണനടപടികള്‍ നടന്നുവരുന്നു. 2005 ലായിരുന്നു സിസ്റ്റര്‍ ലൂസി മരണമടഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.