ഭയത്തിലും ആശങ്കയിലും കഴിയുന്നവര്‍ക്ക് ഇതാ കര്‍ത്താവിന്റെ വാഗ്ദാനം

പലതരത്തിലുള്ള ഭയവും ആശങ്കയും നമ്മെ പിടികൂടാറുണ്ട്. ചിലപ്പോഴൊക്കെ അവ അകാരണമോ സകാരണമോ ആകാം. അതെന്തായാലും ഭയവും ആശങ്കയും പിടിമുറുക്കിക്കഴിയുമ്പോള്‍ ജീവിതം വളരെ സംഘര്‍ഷഭരിതമാകും. പക്ഷേ കര്‍ത്താവിന് നമ്മോട് പറയാനുള്ളത് മറ്റൊന്നാണ്.

നീ രക്ഷിക്കപ്പെടും. കര്‍ത്താവ് നിന്നെ ശത്രുകരങ്ങളില്‍ നിന്ന് വീണ്ടെടുക്കും. ( മിക്കാ 4:10)

നമ്മുടെ ദൈവം നമ്മെ രക്ഷിക്കുമെന്നും എല്ലാവിധത്തിലുളള അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും നമുക്ക് ഈ വചനത്തിന്റെ ശക്തിയാല്‍ ഉറച്ചുവിശ്വസിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.