ഭയവും ഉത്കണ്ഠയുമുണ്ടോ? കൊച്ചുത്രേസ്യ പുണ്യവതിയുടെ ലളിതമായ ഈ പ്രാര്‍ത്ഥന ചൊല്ലൂ…

ഉത്കണ്ഠകള്‍ ജീവിതത്തെ പിടിമുറുക്കാത്തതായി ആരെങ്കിലുമുണ്ടാവുമോ? എന്തെങ്കിലും കാരണങ്ങളുടെ പേരില്‍,സാഹചര്യങ്ങളുടെ പേരില്‍ ഉത്കണ്ഠാകുലരാകുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. ഉത്കണ്ഠാകുലരാകുന്നതുകൊണ്ട് ആയുസിന്റെ ദൈര്‍ഘ്യം ഒരു മുഴം പോലും നീട്ടാന്‍ കഴിവില്ലാതിരുന്നിട്ടും നാം വെറുതെ ഉത്കണ്ഠപ്പെടുന്നു, ഭയക്കുന്നു. ഇതില്‍ നിന്ന് നമുക്ക് മോചനം വേണ്ടേ? ശാന്തരാവണ്ടെ നമുക്ക്.

ഇതാ ചെറിയൊരു പ്രാര്‍ത്ഥന, ഏറ്റവും ലളിതം. ഈ പ്രാര്‍ത്ഥനആരു രചിച്ചതാണെന്ന് കൂടി അറിഞ്ഞുകഴിയുമ്പോള്‍ എന്തായാലും ഈ പ്രാര്‍ത്ഥന ചൊല്ലാതിരിക്കില്ല. വിശുദ്ധ കൊച്ചുത്രേസ്യായുടെ മനോഹരമായ പ്രാര്‍ത്ഥനകളിലൊന്നാണിത്. ഇനി പ്രാര്‍ത്ഥനയിലേക്ക്:

ഒന്നിനും എന്നെ ശല്യപ്പെടുത്താൻ കഴിയില്ല

ഒന്നിനും എന്നെ ഭയപ്പെടുത്താൻ കഴിയില്ല

എല്ലാം കടന്നുപോകും. മാറ്റമില്ലാത്തത് ദൈവത്തിന് മാത്രം.

എനിക്ക് ദൈവം മാത്രം മതി.

എത്ര സുന്ദരമായ പ്രാര്‍ത്ഥന അല്ലേ. ഇനി ഈ പ്രാര്‍ത്ഥന നമുക്ക് ഹൃദിസ്ഥമാക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.