ഫിയാത്ത് ഒരുക്കുന്ന മിഷൻ ധ്യാനം മുംബൈയിൽ


      മുംബൈ: സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ദൈവരാജ്യ വളർച്ചക്കായി മിഷൻ വളന്റിയേഴ്സിനെ ഒരുക്കുന്ന മിഷൻ ധ്യാനം മുംബൈയിൽ ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്നു. താമസിച്ച് ധ്യാനിക്കാവുന്ന ഈ ധ്യാനം 2020 ജനുവരി 9 മുതൽ 12 വരെയാണ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിൽ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് രജിസ്ട്രേഷൻ സൗജന്യം .മുംബൈ മീര ഈസ്റ്റ് റോഡിൽ ഓറഞ്ച് ഹോസ്പിറ്റലിനു സമീപമുള്ള ഡിവൈൻ മേഴ്സി ചാപ്പലിലാണ് ധ്യാനം.       മിഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ, കുറച്ചു മാസങ്ങളൊ വർഷങ്ങളൊ മിഷൻ പ്രദേശങ്ങളിൽ മദ്ധ്യസ്ഥ പ്രാർത്ഥനക്കോ മറ്റ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായിക്കാൻ സന്നദ്ധതയുള്ളവർ, മിഷൻ ശിഷ്യത്വ പരിശീലന പരിപാടിയിൽ താൽപര്യമുള്ളവർ തുടങ്ങി മിഷനറിയായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ധ്യാനം ഉപകാരപ്രദമായിരിക്കും. 

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും  ഡെന്നിസ് -98338 58674, വിൽസൻ -98694 39670മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.