ഫിയാത്ത് മിഷന്‍ ധ്യാനങ്ങള്‍


കോഴിക്കോട്: ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ സഹായിക്കുന്ന സുവിശേഷപ്രഘോഷണ മിഷന്‍ധ്യാനങ്ങളുമായി ഫിയാത്ത് മിഷന്‍. ഇന്ത്യയിലെ മിഷന്‍
പ്രദേശങ്ങളില്‍ പോയി ഏതാനും മാസത്തേയ്‌ക്കോ, വര്‍ഷത്തേയ്‌ക്കോ, ജീവിതകാലം
മുഴുവനുമോ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലോ, മറ്റ് ദൈവീകശുശ്രൂഷകളിലോ ഏര്‍പ്പെടാന്‍
തയ്യാറുള്ളവരെ ഒരുക്കുന്നതിനായിട്ടുള്ളതാണ് ഈ ധ്യാനങ്ങള്‍.

റിട്ടയര്‍മെന്റ ചെയ്ത
വ്യക്തികള്‍ക്കും സുവിശേഷവേലയുമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്കും ഈ
ധ്യാനങ്ങള്‍ ഏറെ സഹായകരമാണ്.

അടുത്ത മിഷന്‍ ധ്യാനങ്ങള്‍ ഡിസംബര്‍ 15-19,
ഫെബ്രുവരി 16-20. എന്നീ തീയതികളിലാണ്. താല്‍പര്യമുള്ളവര്‍ക്ക് മിഷന്‍ ധ്യാനങ്ങളെല്ലാം സൗജന്യമായി
പങ്കെടുക്കാം.

കോഴിക്കോട് മരുതോങ്കര മരിയഗിരി സെന്ററിലാണ് ധ്യാനങ്ങളെല്ലാം
നടത്തപ്പെടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിയാത്ത്മിഷന്‍, മരിയഗിരി, മരുതോങ്കര
പി.ഒ, കുറ്റ്യാടി, കോഴിക്കോട്. മനോജ് കുറ്റ്യാടി – 9645530783, 8606963035



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.