ഒക്ടോബര്‍ മാസം സവിശേഷമാക്കാന്‍ വെബ്‌സീരിസുമായി ഫിയാത്ത്മിഷന്‍


തൃശൂര്‍: ഒക്ടോബര്‍ മാസം അസാധാരണ മിഷനറി മാസമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്ന വേളയില്‍ ഇതേക്കുറിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഫിയാത്ത് മിഷന്‍ പുറത്തിറക്കി.

മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള അഞ്ച് എപ്പിസോഡുകളായിട്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനും ഷെയര്‍ ചെയ്യാനും സഹായകരമായ വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അറിയാം, പഠിക്കാം പ്രവര്‍ത്തിക്കാം എന്നീ മൂന്ന് ആശയങ്ങളാണ് ഇതില്‍ വരുന്നത്.

ഫിയാത്ത് മിഷന്‍ തയ്യാറാക്കിയ ഈ വീഡിയോകള്‍ യൂട്യൂബില്‍ fiatmissionEMMoct2019 എന്ന് ടൈപ്പ് ചെയ്ത് സേര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നതാണ്.

ലോക സുവിശേഷവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള അല്മായ മുന്നേറ്റമാണ് ഫിയാത്ത് മിഷന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.