പ്രത്യാശ’ യുടെ തിളക്കവുമായി ഡോണ്‍ ബോസ്‌ക്കോ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍

ഇത്തവണത്തെ ഡോണ്‍ ബോസ്‌ക്കോ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് 116 രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍. പ്രത്യാശയില്‍ ചരിക്കുക എന്ന വിഷയത്തെ ആസപ്ദമാക്കിയുള്ള 1686 ഷോര്‍ട്ട് ഫിലിമുകളാണ് ലഭിച്ചിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ജൂറി തിരഞ്ഞെടുക്കുന്ന ബെസ്റ്റ് ഷോര്‍ട്ട് ഫിലിമുകള്‍ നവംബര്‍ 18,19 തീയതികളിലായി സ്ട്രീമിംങ് ചെയ്യും.

15 നും 30 നും ഇടയില്‍ പ്രായമുളള യുവജനങ്ങള്‍ക്കുവേണ്ടിയായിരുന്നു മത്സരം. മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം, അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, അഞ്ചു മിനിറ്റു ദൈര്‍ഘ്യമുള്ള മ്യൂസിക് വീഡിയോ എന്നിവയാണ് അവ. ഗ്ലോബല്‍ ബെസ്റ്റ്, കോണ്‍റ്റിനെറ്റല്‍ ബെസ്റ്റ്, കാറ്റഗറി ബെസ്റ്റ് എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നല്കും. കൂടാതെ തിരക്കഥ, സൗണ്ട് ഡിസൈന്‍, എഡിറ്റിംങ് എന്നീ വിഭാഗങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും

. മികച്ച നടന്‍, നടി എ്ന്നീ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്കും. യുവജനങ്ങളുടെ ഫിലിംമേക്കിംങ് ടാലന്റു് വര്‍ദ്ധിപ്പിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഫിലിം ഫെസ്റ്റിവല്‍ മത്സരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ ഈ ഫെസ്റ്റിവെല്ലില്‍ ഏറെ സന്തുഷ്ടനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.