ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്ക് പുതിയ നേതൃത്വം

വത്തിക്കാന്‍ സിറ്റി: ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ പുതിയ ഡയറക്ടറായി ഗ്വിസിപ്പെ ഷലിറ്റ്‌സര്‍ നിയമിതനായി. ഫെഡറിക്കോ റൂസോയാണ് വൈസ് ഡയറക്ടര്‍.വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിനാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.

ടൊമാസോ ദി റുസായിരുന്നു നിലവില്‍ ഡയറക്ടര്‍. അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷത്തെ കാലാവധി ജനുവരി 20 ന് പൂര്‍ത്തിയായിരുന്നു.

2010 ല്‍ പോപ്പ് ബെനജഡി്ക്ട് പതിനാറാമനാണ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി സ്ഥാപിച്ചത്. വത്തിക്കാന്റെ സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണത്തിനും അച്ചടക്കത്തിനും വേണ്ടിയായിരുന്നു അത്. ഇന്റേണല്‍ ഫിനാന്‍ഷ്യല്‍ വാച്ച് ഡോഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ഇവിടെ റെയ്ഡ് നടന്നിരുന്നു.

തുടര്‍ന്ന് ഡയറക്ടര്‍ ടൊമാസോ ഉള്‍പ്പടെ അഞ്ചുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും വത്തിക്കാനില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.