ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സെപ്തംബര്‍ അഞ്ചിന് ആദ്യ ശനിയാഴ്ച ആചരണം

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സെപ്തംബര്‍ അഞ്ചിന് ആദ്യശനിയാഴ്ച ആചരണം ഭക്തിപുരസരം നടത്തും. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു മണിവരെ വിശുദ്ധ കുര്‍ബാന, ജപമാല, കരുണക്കൊന്ത. വചനപ്രഘോഷണം, കുമ്പസാരം എന്നിവയോടുകൂടി സാല്‍ട്ട്‌ലി ഔര്‍ ലേഡി ഓഫ് റോസറി ആന്റ് സെന്റ് തെരേസ ദേവാലയത്തിലായിരിക്കും ശുശ്രൂഷ നടക്കുന്നത്. ബിഷപ് മാര്‍ജോസഫ് സ്രാമ്പിക്കലും ഫാ. ആന്റണി പറങ്കിമാലില്‍ വിസിയും നേതൃത്വം നല്കും.CSMEGB യൂട്യൂബ് ചാനല്‍ വഴിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഫേസ്ബുക്ക് പേജുവഴിയും തത്സമയ സംപ്രേഷണവും ഉണ്ടായിരിക്കും. എല്ലാവരും ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വണക്കവും പ്രദര്‍ശിപ്പിക്കണമെന്നും അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.