മിസിസ് പാക്കിസ്ഥാന്‍: കത്തോലിക്കാ സമൂഹത്തില്‍ നിന്ന് ആദ്യ വിജയി

ലാഹോര്‍: മിസിസ് പാക്കിസ്ഥാന്‍ മത്സരത്തില്‍ ആദ്യമായി കത്തോലിക്കാസഭാംഗം വിജയകിരീടം ചൂടി. റാവിഷ് സാഹിദ് എന്ന ഇരുപത്തിയാറുകാരിയാണ് മിസിസ് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ക്രൈസ്തവസമൂഹത്തിന് മുഴുവന്‍ ഇത് അഭിമാനനിമിഷമാണെന്നാണ് പൊതുപ്രതികരണം. കാരണം ആദ്യമായിട്ടാണ് ക്രൈസ്തവസമൂഹത്തില്‍ നിന്ന് ഒരു വ്യക്തി മിസ്സിസ്പാക്കിസ്ഥാന്‍ നേടുന്നത്.

ലോകം മുഴുവനുമുളള പാക്കിസ്ഥാനിലെ ഭര്‍ത്തൃമതികള്‍ക്കുവേണ്ടി നടത്തിയതായിരുന്നു മത്സരം.ലാഹോര്‍ സ്വദേശിയായ ഇവര്‍ 2016 ല്‍ വിവാഹത്തെ തുടര്‍ന്ന് ടെക്‌സാസിലാണ് താമസം.

പാക്കിസ്ഥാനിലെ ആദ്യ കത്തോലിക്കാ ടെലിവിഷന്‍ ചാനലിലെ അവതാരകയുമായിരുന്നു റാവിഷ് സാഹിദ്. ലാഹോര്‍ അതിരൂപതയില്‍ നിന്നായിരുന്നു കത്തോലിക്കാ ടിവി ചാനല്‍ ആരംഭിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.