വെറും അഞ്ചു സെക്കന്റ് പ്രാര്‍ത്ഥിക്കാമോ, ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാം

വളരെ ചെറിയൊരു പ്രാര്‍ത്ഥനയാണ് ഇത്. എന്നാല്‍ ഒരുപാട് നന്മകള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാനും ദൈവകൃപയില്‍ ജീവിതത്തെ നവീകരിക്കാനും സഹായിക്കുന്ന പ്രാര്‍ത്ഥനകൂടിയാണ് ഇത്.

ഒരുപാട് പ്രാര്‍ത്ഥിക്കുമ്പോഴും പ്രാര്‍ത്ഥന നമ്മുടെ ഉള്ളില്‍ നിന്ന് രൂപപ്പെടുന്നില്ലെങ്കില്‍ ആ പ്രാര്‍ത്ഥന കൊണ്ട് യാതൊരുഫലവും ഉണ്ടാകുകയില്ല. പലപ്പോഴും സമയക്കൂടുതലാണ് പ്രാര്‍ത്ഥനകളുടെ ആത്മാര്‍ത്ഥത നഷ്ടപ്പെടുത്തുന്നത്. അതുകൊണ്ട് ഈ പ്രാര്‍ത്ഥന ഏറെ ഉപകാരപ്രദമാണ്.

ഇനി ഏതാണ് ഈ പ്രാര്‍ത്ഥനയെന്നല്ലേ, ഒരു ദിവസത്തിന്റെ പല മണിക്കൂറുകളില്‍ സാധിക്കുന്നത്ര തവണ ഇങ്ങനെ പറയുക,

ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു, ജീസസ് ഐ ലവ് യൂ. ഇനി ഒരു ദിവസം ഏതെങ്കിലുമൊക്കെ നന്മകള്‍ അനുഭവിക്കുമ്പോള്‍ ഇങ്ങനെ പറയുക താങ്ക്യൂ ജീസസ്, നന്ദി ഈശോയേ, അതുപോലെ ദൈവേഷ്ടത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തുകഴിയുമ്പോള്‍ ഇങ്ങനെ പറയുക ഈശോയേ ക്ഷമിക്കണമേ.. ഈശോയേ സോറി.

എന്തു നിസ്സാരമായ പ്രാര്‍ത്ഥന അല്ലേ? ഈ പ്രാര്‍ത്ഥന നമ്മുടെ ആത്മീയജീവിതത്തിന്റെ അടിത്തറയായി മാറട്ടെ. ദിവസം മുഴുവന്‍ നമുക്ക് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കാം. ഈശോയേ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. ഈശോയേ എന്നോട് ക്ഷമിക്കണമേ, ഈശോയേ നന്ദി…മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.