ഫ്‌ളോറിഡ കത്തീഡ്രലില്‍ അഗ്നിബാധ, തീ വച്ചതാണെന്ന് സംശയം

ടാല്ലഹാസി: പെന്‍സാകോള- ടാല്ലഹാസി രൂപതയുടെ കോ- കത്തീഡ്രലില്‍ അഗ്നിബാധ. കത്തീഡ്രലിലെ നിരവധി കസേരകളും മറ്റും കത്തിനശിച്ചു. ദേവാലയത്തിന്റെ ചുവരുകള്‍ പുക കൊണ്ട് മങ്ങിയിരിക്കുകയാണ്.

ബുധനാഴ്ചയായിരുന്നു സംഭവം. ആരോ മനപ്പൂര്‍വ്വം ചെയ്തതാണ് ഈ പ്രവൃത്തിയെന്ന് സംശയിക്കുന്നതായി രൂപത പ്രസ്താവനയില്‍ വ്യക്തമാക്കി. തീപിടുത്തത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകുന്നേരം 5.15ന് കുര്‍ബാന പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു. സെന്റ് തോമസ് മൂര്‍ കോ കത്തീഡ്രലിലെ റെക്ടര്‍ ഫാ. ജോണ്‍ കേയര്‍ ആണ് പള്ളിക്കുള്ളില്‍ നിന്ന് പുകയും മറ്റും ആദ്യം കണ്ടതും അധികാരികളെ വിവരം അറിയിച്ചതും.

ആരാണ് ഈ പ്രവൃത്തി ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല. എങ്കിലും ഇത് ഞങ്ങളെ സങ്കടപ്പെടുത്തുന്നു. മനപ്പൂര്‍വ്വമായ പ്രവൃത്തിയാണ് ഇത്. ഫാ. ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.