വത്തിക്കാനിലെ ഉദ്യോഗസ്ഥര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി മാര്‍പാപ്പ നല്കുന്നത് ഫഌ മെഡിസിന്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ക്രിസ്തുമസ് ഇത്തവണ അല്പം വ്യത്യസ്തായിരിക്കും. പരമ്പരാഗതമായി നല്കിവന്നിരുന്ന ക്രിസ്തുമസ് സമ്മാനങ്ങള്‍ക്കൊപ്പം പാപ്പ വത്തിക്കാനിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ നല്കുന്നത ഫഌ മെഡിസിന്‍ കൂടിയായിരിക്കും.

വൈനും ഇറ്റാലിയന്‍ ഹോളിഡേ കേക്കുമാണ് പാപ്പ ഉദ്യോഗസ്ഥര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി പതിവായി നല്കിവന്നിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാറിചിന്തിക്കുകയാണ് വത്തിക്കാന്‍ ഇത്തവണ ചെയ്തത്. കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്‌ക്കിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇത്.

നാലായിരത്തോളം ഉദ്യോഗസ്ഥര്‍ക്കാണ് ഈ സമ്മാനം ലഭിക്കുന്നത്. നിരവധി സാമ്പത്തികനഷ്ടത്തിലൂടെ വത്തിക്കാന്‍ കടന്നുപോകുമ്പോഴാണ് ഈ സമ്മാനം നല്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്,പ്രധാന വരുമാനമാര്‍ഗ്ഗമായ വത്തിക്കാന്‍ മ്യൂസിയങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ അടഞ്ഞുകിടക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.