ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്ഷമ മാത്രമാണ് യുദ്ധത്തിനെതിരായ ആയുധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.യക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് അഭിമുഖത്തില്‍പാപ്പ ഇക്കാര്യം അഭിപ്രായപ്പെട്ടത്.

തിന്മ ഒരിക്കലും തിന്മയാല്‍ കീഴടക്കപ്പെടുന്നില്ല. മറിച്ച് നന്മ കൊണ്ട് മാത്രമേ കീഴടക്കാന്‍ കഴിയൂ. ഒരു യുദ്ധം ചെയ്യുന്നതിനെക്കാള്‍ ക്ഷമിക്കാന്‍ കൂടുതല്‍ ശക്തി ആവശ്യമാണ്. . ക്ഷമയ്ക്ക് ആന്തരികതയും സാംസ്‌കാരികപക്വതയും ആവശ്യമാണ്.

സഹനം എപ്പോഴും ഒരു രഹസ്യമാണ്,. നമ്മെ ബോധ്യപ്പെടുത്തുന്ന ചില കാരണങ്ങള്‍ മാത്രം അതിനുണ്ടായാല്‍ മതി. വിനയം, സ്‌നേഹം, അടുപ്പം, ക്ഷമ,കരുണ എന്നിവയാണ് ഇന്നത്തെയും എല്ലാകാലത്തെയും സ്ത്രീപുരുഷന്മാരോടു സുവിശേഷം പ്രഘോഷിക്കാനുള്ള ഏറ്റവും മനോഹരമായ മാര്‍ഗ്ഗം.

നാളെ അക്വില നഗരത്തിലേക്ക് നടത്തുന്ന ഇടയസന്ദര്‍ശനത്തിന് മുന്നോടിയായി നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. 2009 ഏപ്രില്‍ ആറാം തീയതി നടന്ന ഭൂകമ്പത്തില്‍ തകര്‍ക്കപ്പെട്ട നഗരമാണ് അക്വില. നാളെ പ്രാദേശികസമയം 8.30 ന് വത്തിക്കാനില്‍ നിന്ന് യാത്ര പുറപ്പെട്ട് 1.15 ന് പാപ്പ തിരികെയെത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.