വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നാലു ക്രൈസ്തവ ഗ്രൂപ്പുകള്‍ക്ക് വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. എന്നാല്‍ എന്തുകൊണ്ടാണ് ഇത് എന്നതിനെക്കുറിച്ച് വിശദീകരണം നല്കിയിട്ടുമില്ല.

ആറു സംഘടനകളുടെ ലൈസന്‍സ്‌ റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യൂ ലൈഫ് ഫെലോഷിപ്പ് അസോസിയേഷന്‍, ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്‍ ഓഫ് മണിപ്പൂര്‍, നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച് തുടങ്ങിയവയ്ക്കാണ് വിലക്ക്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട് പ്രകാരം വിദേശസഹായം ബാങ്ക് വഴി സ്വീകരിക്കാവുന്നതാണ്.

പ്രധാനമന്ത്രി മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അവഗണിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു.

2015 ല്‍ മാത്രം മോദി ഗവണ്‍മെന്റ് 10000 സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് റദ്ദ് ചെയ്തിരുന്നു. ഈ സംഘടനകള്‍ തങ്ങളുടെ വാര്‍ഷികവരുമാനമോ ചെലവുകളോ സംബന്ധിച്ച് വ്യക്തമായ കാര്യങ്ങള്‍ അറിയിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ആറുവര്‍ഷമായി പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഇതിന് അധികാരികള്‍ വിശദീകരണം നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.