ഫാ. ആബേലിന്റെ ജന്മശതാബ്ദി ആഘോഷം നാളെ

കൊച്ചി: അനശ്വരമായ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചയിതാവ് ഫാ. ആബേല്‍ സിഎംഐയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ നാളെ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി സി രവീന്ദ്രനാഥ് അനുസ്മരണചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫാ. ആബേല്‍ സ്മാരക പുരസ്‌ക്കാരം ചലച്ചിത്രനടന്‍ ലാലിന് മുന്‍ എംപി ഇന്നസെന്റ് സമര്‍പ്പിക്കും.

1920 ജനുവരി 19 ന് ജനിച്ച ആബേലച്ചന്‍ 2001 ഒക്ടോബര്‍ 27 ന് ആയിരുന്നു മരിച്ചത്.

ആരാധനാക്രമത്തില്‍ ഇന്നുപയോഗിക്കുന്ന പല പാട്ടുകളും ആബേലച്ചന്റേതാണ്. മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധവാരകര്‍മ്മങ്ങള്‍, റാസ, വെഞ്ചരിപ്പുകള്‍ കുരിശിന്റെ വഴി, പരിശുദ്ധാത്മാവേ നീയെഴുന്നെള്ളി വരണമേ തുടങ്ങിയവയെല്ലാം ഫാ. ആബേലിന്റെ തൂലികയില്‍ നിന്ന് വാര്‍ന്നുവീണവയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.