ഫാ. ജുസെപ്പെ ബെറാര്‍ഡെല്ലി; കൊറോണ കാലത്ത് സ്വന്തം വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് നല്കി മരണം സ്വീകരിച്ച ആത്മത്യാഗി

റോം: മനുഷ്യസ്‌നേഹത്തിന്റെയും ക്രിസ്തുസ്‌നേഹത്തിന്റെയും കഥകള്‍ രചിക്കപ്പെടുന്ന വരും കാലത്ത് ഫാ. ജുസെപ്പെ ബെറാര്‍ഡെല്ലിയുടെ ജീവത്യാഗത്തിന്റെ കഥകളുമുണ്ടാവും. കോവിഡ് രോഗബാധിതനായി അത്യാസന്ന നിലയില്‍ കഴിയുന്ന വേളയിലാണ് തന്റെ വെന്റിലേറ്റര്‍ മറ്റൊരു രോഗിക്ക് നല്കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഫാ. ജൂസെപ്പെ തയ്യാറായത്. കോവീഡ് വ്യാപനസാഹചര്യത്തില്‍ വെന്റിലേറ്ററുകളുടെ ക്ഷാമം അതിരൂക്ഷമായി തുടരുന്ന അവസരത്തിലാണ് തനിക്ക് മറ്റൊരു വെന്റിലേറ്റര്‍ കിട്ടാന്‍ യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും അനുവദിച്ചുകിട്ടിയ വെന്റിലേറ്റര്‍ ഒരു ചെറുപ്പക്കാരന് നല്കിയത്. അങ്ങനെ സ്വയം മരണത്തെ വരിക്കുകയായിരുന്നു എഴുപതുകാരനായ ഫാ. ജുസെപ്പെ.

ലോവെറെ ഹോസ്പിറ്റലില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. സുഹൃത്തായ മറ്റൊരു വൈദികനാണ് ജൂസെപ്പെ അച്ചന്റെ ആത്മത്യാഗത്തിന്റെയും നിസ്വാര്‍ത്ഥമായ മനുഷ്യസ്‌നേഹത്തിന്റെയും കഥ പുറംലോകത്തെ അറിയിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.