ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍

കാഞ്ഞിരപ്പള്ളിഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിനെ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ വികാരി ജനറാളായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു.ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നീ പദവികളില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. രൂപതയിലെ പാസ്റ്ററല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സാമൂഹിക ക്ഷേമ സൊസൈറ്റികള്‍, കോളജുകളും സ്‌കൂളുകളും ഉള്‍പ്പടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയുളള സിഞ്ചെല്ലൂസായാണ് ഫാ. ബോബി നിയമിതനായിരിക്കുന്നത്. ചിറക്കടവ് മണ്ണംപ്ലാക്കല്‍ അലക്‌സാണ്ടര്‍- ചിന്നമ്മ ദമ്പതികളുടെ മകനാണ്. 1994 ല്‍ പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയ വ്യക്തിയുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.